ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിവാദം കൊഴുക്കുകയാണ്. മൂന്ന് മന്ത്രിമാരെ സസ്‌പെന്റ് ചെയ്ത് മാലിദ്വീപ് സംഭവത്തിന്റെ ഗൗരവം തണുപ്പിക്കാന്‍ നോക്കിയെങ്കിലും പരിഹാരമായില്ല മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴിതാ സച്ചിനും ആകാഷ് ചോപ്രയും വെങ്കിടേഷ് പ്രസാദയം അടങ്ങുന്ന പ്രശസ്ത ക്രിക്കറ്റ് താരങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ബോയ്‌കോട്ട് മാലിദ്വീപ് പ്രഖ്യാപനവുമായി സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തിരിക്കുന്നു,
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ലക്ഷദ്വീപ് സന്ദര്‍ശനം യാത്രാപ്രേമികളില്‍ നിന്ന് ശ്രദ്ധ നേടിയതാണ് വിവാദത്തിന് തുടക്കമിട്ടത്. മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകളിലൂടെ നടക്കുന്ന വീഡിയോ സമൂഹമദയങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, വിനോദസഞ്ചാരം കൂടുതല്‍ ആകര്‍ഷകം ആക്കാനുള്ള ഈ ശ്രമം മാലദ്വീപിലെ ചില വ്യക്തികളെ പ്രകോപിപ്പിച്ചതായി തോന്നുന്നു, ഇത് മോദിക്കും ഇന്ത്യക്കാര്‍ക്കും എതിരെ അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ക്ക് കാരണമായി. മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ഇപ്പോള്‍ നീക്കം ചെയ്ത എക്‌സില്‍ പോസ്റ്റില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ചു.
പ്രതികരണവുമായി എത്തിയ ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ 'ഇന്ത്യ ഔട്ട്' അവരുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. മാലിദ്വീപ് അതിന് വോട്ട് ചെയ്തു. ഇപ്പോള്‍, വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് ഇന്ത്യക്കാരായ നമ്മളാണ്. എന്റെ കുടുംബം അത് ചെയ്യുമെന്ന് എനിക്കറിയാം. ജയ് ഹിന്ദ്.' മുന്‍ താരം പറഞ്ഞു.
സച്ചിന്‍ പറഞ്ഞ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'സിന്ധുദുര്‍ഗില്‍ എന്റെ 50ാം ജന്മദിനത്തില്‍ അവിടെ ആഘോഷമാക്കിയത് ഞാന്‍ ഓര്‍ക്കുന്നു ! തീരദേശ നഗരം ഞങ്ങള്‍ക്ക് വേണ്ടതെല്ലാം വാഗ്ദാനം ചെയ്തു, അതിലധികവും. അതിമനോഹരമായ ലൊക്കേഷനുകള്‍, അതിശയകരമായ ആതിഥ്യമര്യാദകള്‍ എന്നിവ കൂടിച്ചേര്‍ന്ന് ഞങ്ങള്‍ക്ക് ഓര്‍മ്മകളുടെ ഒരു ശേഖരം അവശേഷിപ്പിച്ചു. മനോഹരമായ തീരപ്രദേശങ്ങളും പ്രാകൃത ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. ഞങ്ങളുടെ 'അതിഥി ദേവോ ഭവ' എന്ന തത്ത്വചിന്തയില്‍, നമുക്ക് പര്യവേക്ഷണം ചെയ്യാനുണ്ട്, ഒരുപാട് ഓര്‍മ്മകള്‍ സൃഷ്ടിക്കപ്പെടാന്‍ കാത്തിരിക്കുന്നു,' അദ്ദേഹം 'എക്‌സ്'ല്‍ എഴുതി.
'ഇന്ത്യയെ സാമ്പത്തിക സഹായത്തിന് ആശ്രയിക്കുന്ന മാലിദ്വീപ് പോലെ ഒരു രാജ്യത്തെ മന്ത്രിയാണ് ഇങ്ങനെ ഉള്ള അതിദയനീയ ഭാഷയില്‍ നമ്മുടെ ഭാരത സംസ്‌ക്കാരത്തെ വിമര്‍ശിച്ചത്. ഇതൊന്നും നമ്മള്‍ അംഗീകരിക്കാന്‍ പാടില്ല.' വെങ്കിടേഷ് പ്രസാദ് പറഞ്ഞു.