യൂത്ത് കോണ്‍ഗ്രസ് നേതാവു് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു
ലണ്ടന്‍: കേരളത്തില്‍ ഇന്നു രാവിലെ നടന്ന നാടകീയവും മനുഷത്യ രഹിതവും കേരള ജനതയെ ലജ്ജിപ്പിക്കുകയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും പിണറായി സര്‍ക്കാരും പോലീസും കൂടി ചേര്‍ന്നു നടത്തിയ വലിയ നാടകീയമായി പിണറായിയുടെയും സിപിഎം നെറയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍മങ്കൂട്ടത്തെ അകാരണമായി മുന്‍ നടപടികള്‍ ഇല്ലാതെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി പ്രതിഷേധയോഗം നടത്തി
ഇത്തരം ഒരു അറസ്റ്റ് ചെയ്യാന്‍ കാരണം രാഹുലിനെ ഇത്ര മാത്രം പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഭയക്കുന്നു എന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ചാനല്‍ ചര്‍ച്ചകളില്‍ പോലും പിണറായിയേയും കൂട്ടരേയും നിര്‍ത്തി പൊരിക്കുന്ന വിധം കണക്കിനു കൊടുത്തതിന്റെ പകയും ഇതിനു പിന്നിലുണ്ടു്ചങ്കൂറ്റമുള്ള നേതാക്കളെ പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസിനും ഭയമാണ് അതിന്റെ ഭാഗമായി നടത്തിയ നാടകീയമായ അരങ്ങേറ്റമാണിത് കേരളത്തില്‍ ഒരുപാടു് സമരങ്ങള്‍ പ്രതിപക്ഷം നടത്തുന്നത് എന്തുകൊണ്ടാണ് അത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണന്നു് സര്‍ക്കാര്‍ തിരിച്ചറിയണം കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് രാഹുല്‍ നേതൃത്വം കൊടുത്തൂ എന്ന കുറ്റത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ ഒരു കൊലപ്പുള്ളിയെ പിടികൂടും പോലെ വെളുപ്പിന് 5 മണിക്ക് അയാളുടെ വീടുവളഞ്ഞ് ഉറക്കത്തില്‍ നിന്നു് വിളിച്ചുണര്‍ത്തി സ്വന്തം പെറ്റമ്മയുടെ മുന്നില്‍ ക്രിമിനലിനെ കൈകാര്യം ചെയ്യും പോലെ അറസ്റ്റ് ചെയ്തത് പിണറായി വിജയന്റെ അധപ്പതിച്ച പോലീസിന്റെ ദയനീയമായ പാപ്പരത്ത്വം തന്നെ ആണ് ജനങ്ങള്‍ മനസിലാക്കേണ്ടതെന്ന്
യുകെ ഒഐസിസി പ്രസിഡന്റ് കെ കെ മോഹന്‍ ദാസ് അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു പ്രസ്തുത യോഗത്തില്‍ വര്‍ക്കിങ്ങ് പ്രസിഡന്റന്‍മാരായ അപ്പാ ഗഫൂര്‍ സുജുഡാനിയേല്‍ മണികണ്ഠന്‍ ജനറല്‍ സെക്രട്ടറി ബേബി കുട്ടി ജോര്‍ജ്ജ് ട്രഷറര്‍ ജവഹര്‍ലാല്‍ വനിതാ കോര്‍ഡിനേറ്റര്‍ ഷൈനൂ മാത്യു സെക്രട്ടറിമാരായ സോണി ചാക്കോ സണ്ണീ ലൂക്കോസ് സാജു ആന്റണി, എന്നിവര്‍ സംസാരിച്ചു. നോയിച്ചന്‍ അഗസ്റ്റിന്‍, റോണി എന്നിവര്‍ മീറ്റിങ്ങില്‍ സംബന്ധിച്ചു.