ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഫ്‌ളാറ്റിന്റെ 16ാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയില്‍ ബിഷ്‌റാഖ് ഏരിയാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
ലാ റെസിഡന്‍ഷ്യ സൊസൈറ്റിയിലെ ടവര്‍ 2ല്‍ നിന്ന്ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയേയും കുഞ്ഞിനേയും ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 33കാരിയായ യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.
2021ല്‍ വിവാഹിതയായ യുവതി ആറുമാസം മുമ്പ് മകളെ പ്രസവിച്ചതുമുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. യുവതിക്ക് വിഷാദരോഗം ബാധിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞെന്നാണ്ബിഷ്‌റാഖ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരവിന്ദ് സിങ് അറിയിച്ചത്.