ഒളിച്ചോടിയ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞുമായി മടങ്ങിയെത്തിയതോടെ കണ്ണിച്ചോരയില്ലാതെ യുവതിയുടെ പിതാവ് മൂവരെയും കൊലപ്പെടുത്തി. 2021ല്‍ ഒളിച്ചോടി, ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലെ ഗ്രാമത്തിലേക്ക് മടങ്ങിയ ദമ്പതികള്‍ക്കും കുഞ്ഞിനുമാണ് ദുരനുഭവം ഉണ്ടായത്. ചന്ദന്‍, ചാന്ദ്‌നി, മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദമ്പതികള്‍ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൂട്ടക്കൊല. മൂവരും ചന്ദന്റെ കിടപ്പിലായ പിതാവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനുമാണ് മൂവരെയും വെടിവെച്ച് കൊന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചാന്ദ്‌നിയുടെ കുടുംബം സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് 2021ല്‍ ഇരുവരും ഒളിച്ചോടി വിവാഹിതരായതെന്ന് നൗഗച്ചിയ എസ്പി സുശാന്ത് കുമാര്‍ സരോജ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
അവര്‍ അവരുടെ പുതിയ വീട്ടിലേക്ക് പോകുമ്പോള്‍, ചാന്ദ്‌നിയുടെ പിതാവ് പപ്പു സിംഗ് ചന്ദനെ വടികൊണ്ട് ആക്രമിക്കുകയും മകന്‍ ധീരജ് കുമാറിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മൂന്നുപേരെയും വെടിവച്ചു കൊന്നുവെന്നും പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി വരികയാണെന്നും പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്റെ സഹോദരന്‍ ചാന്ദ്‌നിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. വെടിയേറ്റ് മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സഹോദരനും ഭാര്യയും അവരുടെ മകളും രോഗിയായ ഞങ്ങളുടെ പിതാവിനെ കാണാന്‍ വന്നിരുന്നുവെന്നും ചന്ദന്റെ സഹോദരന്‍ കേദാര്‍ നാഥ് സിംഗ് പറഞ്ഞു.