ആംബുലന്‍സ് കുഴിയില്‍ വീണു ; ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനര്‍ജന്മം
ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന്‍ ജീവന്‍ തിരിച്ചുപിടിച്ചു. മൃതദേഹം കൊണ്ടുപോകവെ ആംബുലന്‍സ് കുഴിയില്‍ വീണതോടെയാണ് 80കാരന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. ഹരിയാനയിലാണ് സംഭവം. 80 വയസ്സുകാരനായ ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്‌കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു. യാത്രക്കിടെ ആംബുലന്‍സ് കുഴിയില്‍ വീണു.ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകന് അച്ഛന്‍ കൈ ചലിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലന്‍സ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും ബ്രാറിന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുറച്ച് ദിവസമായി ബ്രാറിന് വാര്‍ധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് കുടുംബം പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്തു. അന്ത്യകര്‍മങ്ങള്‍ക്കായി ആംബുലന്‍സില്‍ നിസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തുകയും സംസ്‌കാരത്തിനായി ഒരുക്കം പൂര്‍ത്തിയാക്കുകയും ചെയ്തു.
അതേ സമയം അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവില്‍ ചികിത്സയിലാണെന്നും നെഞ്ചില്‍ അണുബാധയുള്ളതിനാല്‍ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.