അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്ന് ദേശീയ മുസ്ലീം സംഘടനയായ 'മുസ്ലിം രാഷ്ട്രീയ മഞ്ച്' (എംആര്‍എം) സര്‍വേ ഫലം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും എംആര്‍എം അവകാശപ്പെട്ടു. ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്‌കരിക്കാന്‍ മുസ്ലിമുകള്‍ ആഗ്രഹിക്കുന്നുവെന്നും എംആര്‍എം.
രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ അവകാശവാദം. ഗുജറാത്തിലെ ഒരു സ്വതന്ത്ര ഗവേഷണസര്‍വേ കമ്പനിയായ 'ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്' മുഖേനയാണ് സര്‍വേ നടത്തിയത്. 74 ശതമാനം മുസ്ലീങ്ങളും രാമ ക്ഷേത്ര നിര്‍മ്മാണത്തില്‍ സന്തുഷ്ടരാണെന്നും, 70 ശതമാനം മുസ്ലീങ്ങള്‍ മോദി സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നും സര്‍വേ കണ്ടെത്തല്‍.
മോദി സര്‍ക്കാരിന് കീഴില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്, എല്ലാവര്‍ക്കും തുല്യ അവസരമുണ്ട്. മോദി കാരണം ബിജെപിയിലുള്ള വിശ്വാസം വര്‍ധിച്ചു. ഇന്ത്യ ഒരു ലോകശക്തിയായി ഉയര്‍ന്നുവെന്ന് 70 ശതമാനം മുസ്ലിമുകള്‍ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഉലമാമാരെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നാണ് മുസ്ലിംകള്‍ ആഗ്രഹിക്കുന്നതെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പുറത്തുവിട്ട സര്‍വേ ഫലം അവകാശപ്പെടുന്നു.