13 കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായയാള്‍ക്ക് ബോംബെ കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജാമ്യം അനുവദിച്ചു. ലൈംഗീക ബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമെന്ന് ചൂണ്ടിക്കാണിച്ചാണിത്. 26 വയസ്സുകാരനായ നിതിന്‍ ധബേറാവുവിനാണ് ജാമ്യം ലഭിച്ചത്.
സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നും യുവാവുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി സമ്മതിച്ചു. പ്രതിക്കും പ്രായം കുറവാണ്. പ്രണയം മൂലമാണ് ഒരുമിച്ചത്. ലൈംഗീക അതിക്രമം നടന്നിട്ടില്ല, ഉത്തരവില്‍ പറയുന്നു.
യുവാവിനൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിച്ചെന്ന് പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പുസ്തകം വാങ്ങാനെന്ന വ്യാജേന മകള്‍ 2020 ആഗസ്ത് 23ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു.