പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് തന്റെ കന്നിയങ്കത്തിന് ഇറങ്ങുമെന്ന് സൂചന ; ഇന്ദിരാഗാന്ധിയെ പോലെ പാര്‍ട്ടിയ്ക്ക് പ്രിയങ്കയില്‍ പ്രതീക്ഷകളേറെ

പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് തന്റെ കന്നിയങ്കത്തിന് ഇറങ്ങുമെന്ന് സൂചന ; ഇന്ദിരാഗാന്ധിയെ പോലെ പാര്‍ട്ടിയ്ക്ക് പ്രിയങ്കയില്‍ പ്രതീക്ഷകളേറെ
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് തന്റെ കന്നിയങ്കത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് അകത്തളങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ ബലത്തോടെ ആ ചര്‍ച്ചയ്ക്ക് ചൂടുപിടിയ്ക്കുന്നത് കര്‍ണാടകയിലെ കോപ്പാലോ തെലങ്കാനയിലെ ഏതെങ്കിലും സീറ്റിലോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സൂചനകള്‍ വരുന്നതോടെയാണ്.

ചിലപ്പോള്‍ രണ്ടിടങ്ങളിലും പ്രിയങ്ക ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹവുമുണ്ട്. തെക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നെഹ്‌റു കുടുംബത്തിലെ കോണ്‍ഗ്രസ് നേതാക്കളെ നിര്‍ലോഭം പിന്തുണച്ചതിന്റെ ചരിത്രം മുന്‍ നിര്‍ത്തിയാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രവേശനം തെക്കേ ഇന്ത്യയില്‍ നിന്നുണ്ടാകുമെന്ന വാര്‍ത്ത ബലപ്പെടുന്നത്.

പണ്ട് ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിനുള്ളിലടക്കം വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് കര്‍ണാടകയില്‍ നിന്ന് മത്സരിച്ചത്. ഇതിന് ശേഷം ഇന്ദിരാഗാന്ധിക്ക് രാഷ്ട്രീയ പുനര്‍ജന്മമോ ഉയര്‍ത്തെഴുന്നേല്‍പ്പോ ഉണ്ടായെന്ന് നിസംശയം പറയാം. ഇപ്പോള്‍ തകര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസിന് പ്രിയങ്ക ഗാന്ധിയിലൂടെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുകാര്‍. നേരത്തെ 1999 ല്‍ സോണിയ ഗാന്ധിയും ബല്ലാരിയില്‍ നിന്ന് മത്സരിച്ചു ജയിച്ചിരുന്നു. അതിനാല്‍ കര്‍ണാടക തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. അതിനാല്‍ ജനറല്‍ സെക്രട്ടറിക്ക് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കൊപ്പളായിരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Other News in this category



4malayalees Recommends