വിമാനം വൈകുമെന്ന് അറിയിച്ചു ; ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് നേരെ യാത്രക്കാരന്റെ ആക്രമണം
ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിന് നേരെ യാത്രക്കാരന്റെ ആക്രമണം. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതോടെയാണ് പ്രകോപിതനായ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്.
യാത്രക്കാരന്‍ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നില്‍ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്യുകയായിരുന്നു. സഹില്‍ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മര്‍ദിച്ചത്. മഞ്ഞ ഹൂഡി ധരിച്ച യുവാവ് പൈലറ്റിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു.