മൂന്നാമതും ആണ്‍കുഞ്ഞ് പിറന്നു; നവജാത ശിശുവിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മൂന്നാമതും ആണ്‍കുഞ്ഞ് പിറന്നു; നവജാത ശിശുവിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മൂന്നാമതും ആണ്‍ കുഞ്ഞ് പിറന്നതോടെ പിതാവ് നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭോപ്പാലിലാണ് സംഭവം. അനില്‍ ഉയ്ക്കിനി എന്നയാളാണ് മദ്യ ലഹരിയില്‍ കുഞ്ഞിനെ അതിക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബത്തൂളിലാണ് കൊലപാതകം നടന്നത്. രണ്ട് ആണ്‍കുട്ടികളുള്ള ഇയാള്‍ ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭാര്യ മൂന്നാമതും ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതോടെ അനില്‍ നിരാശനായി.

മദ്യലഹരിയിലെത്തി ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുവാങ്ങിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് യുവതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അല്‍പ്പനേരത്തിന് ശേഷം തിരിച്ച് വന്നപ്പോള്‍ തന്റെ കുഞ്ഞ് മരിച്ചുകിടക്കുന്നതാണ് ഇവര്‍ കണ്ടത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നതിന്റെ തെളിവായി കുഞ്ഞിന്റെ കഴുത്തില്‍ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തനിക്ക് രണ്ട് ആണ്‍കുട്ടികളുണ്ടെന്നും മൂന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ അതൊരു പെണ്‍കുഞ്ഞാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവം പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends