ബിജെപിയില്‍ ചേരാന്‍ തനിക്കും മകള്‍ പ്രനീതി ഷിന്‍ഡെക്കും ഓഫര്‍ ലഭിച്ചിരുന്നു, പാര്‍ട്ടി വിടില്ലെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ

ബിജെപിയില്‍ ചേരാന്‍ തനിക്കും മകള്‍ പ്രനീതി ഷിന്‍ഡെക്കും ഓഫര്‍ ലഭിച്ചിരുന്നു, പാര്‍ട്ടി വിടില്ലെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ
ബിജെപിയില്‍ ചേരാന്‍ തനിക്കും മകള്‍ പ്രനീതി ഷിന്‍ഡെക്കും ഓഫര്‍ ലഭിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ. താന്‍ അടിയുറച്ച കോണ്‍ഗ്രസ് വിശ്വാസിയാണെന്നും പാര്‍ട്ടി വിടില്ലെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. സോലാപൂരിലെ അക്കല്‍കോട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രനീതിക്കും എനിക്കും ബിജെപിയില്‍ നിന്നും ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് എങ്ങനെ സാധ്യമാകും? എന്റെ ജീവിതം മുഴുവന്‍ കോണ്‍ഗ്രസില്‍ ആയിരുന്നു. മറ്റൊരു വീട്ടിലേക്ക് പോകുന്നത് എങ്ങനെ സാധ്യമാകും? പാര്‍ട്ടി മാറുന്നത് എന്റെ ആലോചനയില്‍ പോലുമില്ല.' ഷിന്‍ഡെ വിശദീകരിച്ചു.

ബിജെപിയില്‍ നിന്നുള്ള ഏത് നേതാവാണ് ഓഫറുമായി സമീപിച്ചത് എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ഷിന്‍ഡെ തയ്യാറായില്ല. മറിച്ച് അതൊരു വലിയ നേതാവാണ് എന്ന് മാത്രമായിരുന്നു പ്രതികരണം. താന്‍ ഒരു അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം ബിജെപി നിരസിച്ചു. അത്തരമൊരു ഓഫറുമായി ഷിന്‍ഡെയെയും മകളെയും സമീപിച്ചിട്ടില്ലെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവാന്‍കുളെ പ്രതികരിച്ചു. മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ഷിന്‍ഡെയുടെ സോലാപൂര്‍ നഗരത്തിലെ വസതി സന്ദര്‍ശിച്ചത് ഈ ഘട്ടത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.



Other News in this category



4malayalees Recommends