ആരു വന്നാലും വന്നില്ലെങ്കിലും ഞാന്‍ പോകും': പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹര്‍ഭജന്‍

ആരു വന്നാലും വന്നില്ലെങ്കിലും ഞാന്‍ പോകും': പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹര്‍ഭജന്‍
രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ' ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹര്‍ഭജന്‍ സിംഗ്. തീരുമാനം വ്യക്തിപരമാണ്. താന്‍ രാമക്ഷേത്രത്തില്‍ പോകുന്നതുകൊണ്ട് ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

'ചടങ്ങില്‍ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോണ്‍ഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ് പാര്‍ട്ടികള്‍ വന്നാലും വന്നില്ലെങ്കിലും, ഞാന്‍ തീര്‍ച്ചയായും പോകും. ഒരു ദൈവവിശ്വാസി എന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ തീരുമാനമാണിത്. ഈ സമയത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് നമ്മുടെ ഭാഗ്യമാണ്, നമ്മള്‍ എല്ലാവരും ഇവിടെ വന്ന് ശ്രീരാമന്റെ അനുഗ്രഹം വാങ്ങണം. രാമനില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ ഞാന്‍ തീര്‍ച്ചയായും രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകും' ഹര്‍ഭജന്‍ പറഞ്ഞു.

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായി ക്ഷേത്രം തുറക്കാനുള്ള പാര്‍ട്ടിയുടെ അജണ്ടയ്ക്ക് ഇന്ധനം നല്‍കില്ലെന്നും, ബിജെപി 'പ്രാണപ്രതിഷ്ഠ' ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ നിലപാട്.

Other News in this category



4malayalees Recommends