രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റ സംഭവത്തില്‍ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പന്നം വില്‍ക്കാന്‍ ശ്രമിച്ചതിനാണ് നടപടി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ആമസോണ്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പരാതിയില്‍ പറയുന്നത്.
നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച് ഉല്‍പ്പനം വില്‍ക്കുകയാണെന്നാണ് പരാതി. തുടര്‍ന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.