രാമനെ എതിര്‍ക്കുന്നവരെ ശങ്കരാചാര്യന്മാരായി കാണാന്‍ സാധിക്കില്ലെന്ന് യോഗാ ഗുരു രാംദേവ്. ജനുവരി 22 സനാതന സാംസ്‌കാരിക പൈതൃകത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാം കി പൈഡിയില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.
രാജ്യത്ത് രാമരാജ്യം സ്ഥാപിച്ചുകഴിഞ്ഞു. 1947 ല്‍ രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് വ്യക്തമാക്കുന്നത് ഇന്ത്യയിലെ സനാതന പൈതൃക സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.