അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് ധ!ര്‍ണ നടത്തുകയാണ്. പൊലീസ് തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുല്‍ ഗാന്ധി.
'നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പക്ഷേ ഇവിടുത്തെ പാര്‍ലമെന്റ് അംഗം ഗൗരവ് ഗോഗോയിയെപ്പോലും തടഞ്ഞുവച്ചു. ഇത് അനീതിയാണ്'. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പ്രതികരണം ഇങ്ങനെ. മഹിളാ കോണ്‍ഗ്രസ് പ്രവ!ര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ധര്‍ണയില്‍ പങ്കെടുത്തത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ ആര് എപ്പോള്‍ ക്ഷേത്രദര്‍ശനം നടത്തണം എന്ന് തീരുമാനിക്കുന്നത്. ഒരു പ്രശ്‌നവുമുണ്ടാക്കാതെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം'. രാഹുല്‍ ഗാന്ധി പറഞ്ഞു.
'എന്താണ് സഹോദരാ പ്രശ്‌നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?', രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു.
രാഹുല്‍ ഗാന്ധിക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. ഈ തീരുമാനത്തോട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.