രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍; യാത്രയ്ക്ക് അനുമതി നിഷേധിച്ച് അസം സര്‍ക്കാര്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍; യാത്രയ്ക്ക് അനുമതി നിഷേധിച്ച് അസം സര്‍ക്കാര്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. അസം സര്‍ക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തിയില്‍ അനുമതി ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അതേസമയം ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇന്നലെ അസമില്‍ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

രാഹുല്‍ഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്‌ക്കെതിരെ അസമില്‍ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡില്‍ ന്യായ് യാത്ര ബസ് കടന്നുപോകാന്‍ സാധിക്കാത്ത വിധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കയും ചെയ്തിരുന്നു. സംഘര്‍ഷ സാധ്യതമൂലം മോറിഗാവില്‍ പൊതുപരിപാടിക്കും പദയാത്രയ്ക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസ് ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് യാത്ര ഇന്ന് ഗുവാഹത്തിയില്‍ എത്തുന്നത്. വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍നടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര.

Other News in this category



4malayalees Recommends