നാലു മാസം പ്രായമായ കുഞ്ഞിനെ ബസ്സില്‍ ഉപേക്ഷിച്ച് അമ്മ. കോയമ്പത്തൂരിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞുമായി സ്വകാര്യബസ്സില്‍ കയറിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ യുവതിയെ ബസ്സിലൊന്നും കണ്ടില്ല. തുടര്‍ന്ന് ബസ്സിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ കുഞ്ഞിന്റെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.