ബസില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; കൂടുതല്‍ വിവരങ്ങളുമായി പൊലീസ്

ബസില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ;  കൂടുതല്‍ വിവരങ്ങളുമായി പൊലീസ്
കോയമ്പത്തൂരില്‍ അമ്മ ബസില്‍ ഉപേക്ഷിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ തേടി മലയാളിയായ അച്ഛനെത്തി. തൃശ്ശൂര്‍ സ്വദേശിയാണ് കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂര്‍ നഗരത്തിലോടുന്ന സ്വകാര്യബസില്‍ വെള്ളിയാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം. ബസില്‍ കയറിയ യുവതി, നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിദ്യയെന്ന് പേരുള്ള സ്ത്രീയെ ഏല്‍പ്പിച്ച ശേഷം അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി.

യുവതി കടന്നുകളഞ്ഞതായി മനസ്സിലാക്കിയ വിദ്യ, യുവതിയെ കാണാതായതോടെ വിദ്യ വിവരം അറിയിച്ച് പൊലീസെത്തുകയും കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് തൃശ്ശൂര്‍ സ്വദേശിയായ 32 കാരന്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന രേഖകളുമായി പൊലീസിനെ സമീപിച്ചത്. തൃശൂര്‍ തിരുച്ചിറപ്പള്ളി സ്വദേശികളായ ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് പിന്നീട് പൊലീസ് പങ്കുവച്ചത്.

എഞ്ചിനിയറായ യുവാവും കുഞ്ഞിന്റെ അമ്മയും ഈറോഡിലെ കോളേജില്‍ സഹപാഠികളായിരിക്കെ പ്രണയത്തിലായെന്നും വീട്ടുകാരുടെ എതിര്‍പ്പ് തള്ളി വിവാഹിതരായെന്നുമാണ് പൊലീസ് പറയുന്നത്. പിന്നാലെ യുവാവിന്റെ അച്ഛന്‍ മരിച്ചു. ഇതോടെയാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. അച്ഛന്റെ മരണത്തിന് കാരണം യുവതിയുമായുള്ള വിവാഹമാണെന്ന് പറഞ്ഞ് യുവാവ് അധിക്ഷേപിക്കുന്നത് പതിവായി.

ഇത് പതിവാകുകയും ഒടുവില്‍ യുവതിയെയും കുഞ്ഞിനെയും കോയമ്പത്തൂരിലെ വീട്ടില്‍ ആക്കിയതിന് ശേഷം യുവാവ് തൃശ്ശൂരിലേക്ക് മടങ്ങുകയും ചെയ്തു. ഇതിലുള്ള മനോവിഷമം കാരണമാണ് യുവതി കടുംകൈക്ക് മുതിര്‍ന്നത് എന്നുമാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends