പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനിയെ മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ. തെലുങ്കാനയിലാണ് സംഭവം.
പ്രഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ഭൂമി പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.
സ്‌കൂട്ടറിന് പിന്നിലിരിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ സമീപത്തു കൂടി നിന്ന വിദ്യാര്‍ത്ഥിനിയുടെ തലമുടിയില്‍ പിടിച്ചു വലിച്ച് നിലത്തിടുകയാണ് വീഡിയോയിലുള്ളത്.