ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നിതീഷ് കുമാര്‍ രാജിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് നിതിഷ് കുമാര്‍ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയത്.
ആര്‍ജെഡി കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്.
രാജിവെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവെക്കാതെ തന്നെ തുടരുമോ എന്നീ ചര്‍ച്ചകളും നടക്കുന്നുണ്ട്. ആര്‍ജെഡികോണ്‍?ഗ്രസ് മന്ത്രിമാരെ പുറത്താക്കി ബിജെപി എംഎല്‍എമാരെ മന്ത്രിമാരാക്കാനും സാധ്യതയുണ്ട്.