ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പോയവര്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്‍ഡ്യാ മുന്നണി ഒറ്റക്കെട്ടായി പോരാടും. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇന്‍ഡ്യാ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം നിതീഷിന്റെ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചില്ല. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ബിഹാറില്‍ പ്രവേശിക്കാനിരിക്കെയാണ് നിതീഷ് കുമാറിന്റെ കൂടുമാറ്റവും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളും.
നിതീഷ് കുമാറിന്റെ രാജിയില്‍ അത്ഭുതപ്പെടാനില്ലെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. നിതീഷ് കുമാര്‍ ഒരാളെ വിവാഹം കഴിച്ച് മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്നു. ഇതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ആരും പ്രവര്‍ത്തിക്കുന്നില്ല. സഖ്യം രൂപീകരിക്കേണ്ട തിരക്കിലാണ് എല്ലാവരും. അതിനാല്‍ അവരോട് ചോദിക്കുന്നത് താന്‍ നിര്‍ത്തി. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് രാജിവെച്ചത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യപ്രതികരണം.