അംബേദ്കര്‍ പൂജയില്‍ പങ്കെടുക്കാതിരുന്ന 19 കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍

അംബേദ്കര്‍ പൂജയില്‍ പങ്കെടുക്കാതിരുന്ന 19 കാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍
അംബേദ്കര്‍ പൂജയില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപാഠികള്‍. കര്‍ണാടക കലബുരഗിയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ ആണ് സംഭവം. ഹോസ്റ്റലില്‍ സംഘടിപ്പിച്ച പൂജയില്‍ പത്തൊമ്പതുകാരന്‍ പങ്കെടുക്കാതിരുന്നതിനാല്‍ ബി.ആര്‍ അംബേദ്കറുടെ ചിത്രം എടുപ്പിച്ച് അര്‍ധനഗ്‌നനായി തെരുവില്‍ കൂടി നടത്തുകയായിരുന്നു.

ജനുവരി 25ന് കര്‍ണാടക ഹൈക്കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. ലംബാണി സമുദായത്തില്‍പ്പെട്ട 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. എന്‍.വി കോളജിലെ സയന്‍സ് വിദ്യാര്‍ത്ഥിയായ കുട്ടി ഹൈക്കോടതി കെട്ടിടത്തിന് പുറകിലുള്ള നഗരത്തിലെ സര്‍ക്കാര്‍ പോസ്റ്റ് മെട്രിക് ഡോര്‍മിറ്ററിയിലാണ് താമസിച്ചിരുന്നത്. 24ന് ഹോസ്റ്റലില്‍ ബി.ആര്‍ അംബേദ്കര്‍ പൂജ സംഘടിപ്പിച്ചിരുന്നു.

സ്വകാര്യ കാരണങ്ങളാല്‍ പൂജയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞില്ല. പിറ്റേദിവസം ഇതേച്ചൊല്ലി ചില വിദ്യാര്‍ത്ഥികള്‍ 19 കാരനോട് വഴക്കിട്ടു. പിന്നീട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും അര്‍ധനഗ്‌നയാക്കി അംബേദ്കറുടെ ഫോട്ടോ പിടിച്ച് നടത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മകനെ ഇരുപതോളം പേര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പിതാവ് ആരോപിച്ചു. പിതാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.




Other News in this category



4malayalees Recommends