ബാങ്ക് അക്കൗണ്ട് നോമിനിയാക്കിയില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ; തെളിവ് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്

ബാങ്ക് അക്കൗണ്ട് നോമിനിയാക്കിയില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ; തെളിവ് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്
മധ്യപ്രദേശില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ തൊഴില്‍ രഹിതനായ ഭര്‍ത്താവ് കൊലപ്പെടുത്തി. സര്‍വീസ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ തന്നെ നോമിനി ആക്കാത്തതിനാലാണ് മനീഷ് ശര്‍മ്മ (45) ഭാര്യ നിഷ നാപിത് (51)നെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാന്‍ നിഷ നാപിത്തിനെ തലയിണ മുഖത്ത് അമര്‍ത്തി മര്‍ദ്ദിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് തലയിണക്കവറിലാവുകയും രക്തം പുരണ്ട വസ്ത്രങ്ങളും തലയിണക്കവറും വാഷിങ് മെഷീനിലിട്ട് കഴുകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടില്‍ നിന്ന് രക്തക്കറയുള്ള തലയിണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തു.

ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് ശേഷം ആറുമണിക്കൂറോളം പ്രതി മൃതദേഹത്തിന് സമീപം ഇരുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. നിഷ നാപിത്തിന് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് ഇയാള്‍ ആശുപത്രിയില്‍ അറിയിക്കുകയും ചെയ്തു.

ഉപവാസം എടുത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നിഷ ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് നിഷയ്ക്ക് മരുന്ന് നല്‍കിയിരുന്നതായും മനീഷ് ശര്‍മ്മ പറഞ്ഞു. ഞായറാഴ്ച രാവിലെ 10 മണിക്ക് താന്‍ നടക്കാന്‍ പോയി. ഉച്ചയ്ക്ക് രണ്ട് മണിക്ക് താന്‍ തിരികെ എത്തിയിട്ടും നിഷ എഴുനേല്‍ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും മനീഷ് പറഞ്ഞു.

എന്നാല്‍ നിഷ നാപിത്തിനെ മനീഷ് ശര്‍മ്മ കൊലപ്പെടുത്തിയതായാകും എന്ന് സഹോദരി നീലിമ നാപിത് സംശയം പ്രകടിപ്പിച്ചു. നിഷയെ മനീഷ് ശര്‍മ്മ പണത്തിനായി ഉപദ്രവിക്കാറുണ്ടെന്ന് സഹോദരി പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ നിഷയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി മൊഴികള്‍, മറ്റു തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends