അനുവാദം ചോദിക്കാതെ ഭര്‍തൃമാതാവ് മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ വിവാഹ മോചന കേസ് കൊടുത്തു. യുപി ആഗ്ര സ്വദേശിയായ യുവതിയാണ് കേസ് കൊടുത്തത്.
തന്റെ അനുവാദമില്ലാതെ മേക്കപ്പ് ബോക്‌സ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിഅമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നേയും സഹോദരിയേയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. മല്‍പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ടുമാസം മുമ്പാണ് വിവാഹിതരായത്. ഒരേ കുടുംബത്തില്‍ നിന്നുള്ള ചേട്ടനും അനുജനുമാണ് സഹോദരിമാരെ വിവാഹം ചെയ്തത്.
ഭര്‍തൃമാതാവ് മേക്കപ്പ് ഉപയോഗിച്ചതു കൊണ്ട് എന്തെങ്കിലും ചടങ്ങിന് പോകുമ്പോള്‍ താന്‍ മേക്കപ്പിടാറില്ലെന്നും യുവതി പറഞ്ഞു.
അമ്മായി അമ്മയുടെ വാക്കില്‍ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു, അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്നതിനാല്‍ ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. കൂടുതല്‍ കൗണ്‍സിലിംഗിനായി യുവതിയേയും ഭര്‍ത്താവിനേയും വിളിച്ചേക്കും.