അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്മാന്‍

അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്മാന്‍
തമിഴ് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഗാനമാണ്. 2022ല്‍ അന്തരിച്ച ബാബാ ബാക്കിയ, 1997ല്‍ അന്തരിച്ച ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനസൃഷ്ടിച്ചിരിക്കുകയാണ് റഹ്മാന്‍.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാല്‍ സലാം'. ഗാനം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ ഗായകരുടെ ശബ്ദം വീണ്ടും കേള്‍ക്കാനായല്ലോ എന്ന് ആരാധകര്‍ സന്തോഷം പങ്കുവച്ചു അതേസമയം കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയാണോ ഇതെന്ന് മറ്റ് ചിലരും ചോദിക്കുന്നു.

വിവാദത്തില്‍ എആര്‍ റഹമാന്‍ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. 'രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാന്‍ സമ്മതം വാങ്ങിയിരുന്നു, മാത്രമല്ല അവര്‍ക്ക് അര്‍ഹമായ പ്രതിഫലവും നല്‍കിയിരുന്നു. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ സാങ്കേതിക വിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആകില്ലെന്ന് റഹ്മാന്‍ പറയുന്നു. റെസ്‌പെക്റ്റ്, നൊസ്റ്റാള്‍ജിയ എന്നീ ഹാഷ്ടാഗുകളും റഹ്മാന്‍ കുറിച്ചിട്ടുണ്ട്.



Other News in this category



4malayalees Recommends