രണ്ടാം മോദി സര്‍ക്കാരിന്റെ !അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതരാമന്‍. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും ധനമന്ത്രി.
ഗ്രാമീണ മേഖലയില്‍ വൈദ്യപതി, പാചകവാതകം, സൗജന റേഷന്‍ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡ് ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിനെ ജനങ്ങള്‍ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.
വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദരിദ്രരുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ വളര്‍ച്ച. 25 കോടി ദരിദ്രരെ കൈപിടിച്ചുയര്‍ത്തി. ജന്‍ധന്‍ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് പണം എത്തിയെന്നും ധനമന്ത്രി. രാജ്യത്തെ 11.8 കോടി കര്‍ഷകര്‍ക്ക് പിഎം കിസാന്‍ യോജന പദ്ധതിയിലൂടെ സഹായമെത്തിക്കാനായി. പിഎം മുദ്ര യോജനയിലൂടെ യുവാക്കള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ സഹായം നല്‍കിയെന്ന് ധനമന്ത്രി വ്യക്തമാക്കി.
പിഎം മുദ്രാ യോജന വലിയ മാറ്റമുണ്ടാക്കി. വനികള്‍ക്ക് മുദ്രാ യോജന വായ്പകള്‍ ലഭ്യമാക്കി. യുവാക്കളെ ശാക്തീകരിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. 1.4 കോടി യുവാക്കള്‍ക്മക് പരിശീലനം ലഭിച്ചു. പിഎം ആവാസ് യോജന വഴി വനികള്‍ക്ക് വീടുകള്‍ ലഭ്യമാക്കി. വനിതകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭ്യമായി. ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം പലമടങ്ങായെന്ന് ധനമന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലെ കുതിപ്പ് സര്‍ക്കാര്‍ പദ്ധതികളുടെ ഫലമാണെന്ന് ധനമന്ത്രി.
നിക്ഷേപ സൗഹൃദരാജ്യമായി ഇന്ത്യമാറി. ആഗോളമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുന്നുവെന്നും ധനമന്ത്രി വിശദീകരിച്ചു.