സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ടത് 12 വര്‍ഷം ; കുട്ടികളോടു പോലും അടുത്ത് ഇടപെടാന്‍ അനുവദിച്ചില്ല

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ടത് 12 വര്‍ഷം ; കുട്ടികളോടു പോലും അടുത്ത് ഇടപെടാന്‍ അനുവദിച്ചില്ല
സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ 12 വര്‍ഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ പൂട്ടിയിട്ടു. വിവരം ലഭിച്ച പൊലീസെത്തി യുവതിയെ തടവില്‍ നിന്ന് മോചിപ്പിച്ചു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൈസൂരു ഹിരെഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് പൊലീസെത്തി യുവതിയെ രക്ഷപ്പെടുത്തിയത്. നന്നാലയ്യ എന്നയാളാണ് തന്റെ ഭാര്യ സുമയെ തടവിലാക്കിയത്.

പൊലീസ് പറയുന്നതിങ്ങനെ, ഭാര്യയില്‍ സംശയമുള്ള സന്നാലയ്യ കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കകം അവരെ വീട്ടില്‍ പൂട്ടിയിട്ടു. ശുചിമുറി പുറത്തായിരുന്നെങ്കിലും അവിടെ പോകാന്‍ അനുവദിക്കാതെ വീടിന് അകത്തെ റൂമില്‍ ബക്കറ്റ് നല്‍കുകയായിരുന്നു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ ആരോടും സംസാരിക്കാാനോ അനുവാദമില്ല, ചെയ്താല്‍ മര്ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. പീഡനം സഹിക്കാനാവാതെ സുമയുടെ മാതാവ് പൊലീസില്‍ വിവരം അറിയിച്ചത്.

ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. കുട്ടികളോടും ഇടപെടുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. കുട്ടികളെ അമ്മ വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് നിര്‍ത്തിയിരുന്നത്. സന്നാലയ്യ മുമ്പ് രണ്ടു വിവാഹം ചെയ്തിരുന്നെങ്കിലും ഇയാളുടെ പീഡനങ്ങള്‍ സഹിക്കാനാകാതെ ഇരുവരും വിട്ടുപോയി.

Other News in this category



4malayalees Recommends