യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. പെരുങ്കളത്തൂര്‍ സ്വദേശി ജീവ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേര്‍ന്നാണ് ജീവയുടെ മൃതദേഹം കണ്ടെത്തിയത്. ഉയര്‍ന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്.
എന്നാല്‍ ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. കുടുംബം എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു.
ഇതറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.