നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നും വാര്‍ത്ത നല്‍കിയത്.
വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ(32) മരിച്ചതായുള്ള അഭ്യൂഹം പടര്‍ന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജര്‍ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചത്.
ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാനസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അഴരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം, എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത പരസ്യമാക്കിയത്.