എല്‍ കെ അദ്വാനി 'ഭാരതരത്‌ന അര്‍ഹിക്കുന്നു, ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ശവക്കുഴികള്‍ ചവിട്ടുപടി'; ഒവൈസി

എല്‍ കെ അദ്വാനി 'ഭാരതരത്‌ന അര്‍ഹിക്കുന്നു, ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ശവക്കുഴികള്‍ ചവിട്ടുപടി'; ഒവൈസി
ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ഭാരതരത്‌ന നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി.

രാമരഥയാത്രയിലെ അക്രമങ്ങള്‍ ഭാരതരത്‌ന ലഭിക്കുന്നതിനുള്ള ചവിട്ടുപടികളല്ലാതെ മറ്റൊന്നുമല്ലെന്ന് ഒവൈസി വിമര്‍ശിച്ചു.

അദ്വാനിയുടെ രഥ യാത്രയിലെ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പും എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒവൈസി പങ്കുവെച്ചു. 1990 സെപ്റ്റംബര്‍ 23 മുതല്‍ നവംബര്‍ 5 വരെ നടന്ന അക്രമങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്വാനിക്ക് ഭാരതരത്‌നക്കുള്ള അര്‍ഹതയുണ്ട്. അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ ശവക്കുഴികള്‍ അതിലേക്കുള്ള ചവിട്ടുപടികളല്ലാതെ മറ്റൊന്നുമല്ല, ഒവൈസി കുറിച്ചു.

Other News in this category



4malayalees Recommends