അയല്‍ക്കാര്‍ തമ്മില്‍ വഴക്ക്; പതിനൊന്ന് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

അയല്‍ക്കാര്‍ തമ്മില്‍ വഴക്ക്; പതിനൊന്ന് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
അയല്‍ക്കാര്‍ തമ്മിലെ വഴക്കിനെ തുടര്‍ന്ന് പതിനൊന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. വഴക്കിനിടെ അയല്പക്കത്തെ സ്ത്രീ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുളസി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി റൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റൂബിയും തുളസിയുമായി ഉണ്ടായ വഴക്കിനിടയില്‍ റൂബി തുളസിയുടെ കഴുത്തില്‍ പിടിമുറുക്കി. ബോധരഹിതയായ തുളസിയെ കുടുംബം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുളസിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends