ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചത് ; കൃഷ്ണ ജന്മഭൂമി ഷാദി ഈദ്ഗാഹ് വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറുപടി

reporter
മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). മുഗള്‍ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് എഎസ്‌ഐ മറുപടിയായി വെളിപ്പെടുത്തി. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും മറുപടി നല്‍കി. മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങള്‍ നസുല്‍ കുടിയാന്മാരുടെ കൈവശമായിരുന്നില്ല. ഈ ഭാ?ഗങ്ങള്‍ പൊളിച്ചുമാറ്റിയ സ്ഥലമാണ് ഔറംഗസീബ് പള്ളിക്ക് വേണ്ടി ഉപയോഗിച്ചതെന്നും മറുപടിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ അജയ് പ്രതാപ് സിംഗ് എന്നയാളാണ് വിവാരാവകാശ പ്രകാരം ചോദ്യങ്ങള്‍ ചോദിച്ചത്. എഎസ്‌ഐയുടെ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ടാണ് മറുപടി നല്‍കിയത്.

കൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാ മസ്ജിദ് തര്‍ക്കത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിവരാവകാശ മറുപടി ഉപയോഗിക്കുമെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

Other News in this category



4malayalees Recommends