നായ ബിസ്‌കറ്റ് അനുയായിക്ക് കൊടുത്തതല്ല, വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി

നായ ബിസ്‌കറ്റ് അനുയായിക്ക് കൊടുത്തതല്ല, വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി
നായയ്ക്ക് ബിസ്‌കറ്റ് നല്‍കിയ സംഭവത്തിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട രാഹുല്‍ ഗാന്ധി വിശദീകരണവുമായി എത്തി. നായയ്ക്ക് നല്‍കിയ ബിസ്‌കറ്റ് അത് കഴിക്കാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നയാള്‍ക്കു നല്‍കിയതിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ, നടന്നത് എന്തെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ എത്തിയത്.

താന്‍ നല്‍കിയ ബിസ്‌കറ്റ് നായ കഴിക്കാത്തതിനാല്‍, ഉടമസ്ഥന്‍ നല്‍കിയാല്‍ കഴിക്കുമെന്നു കരുതിയാണ് അദ്ദേഹത്തിനു കൈമാറിയതെന്ന് രാഹുല്‍ വിശദീകരിച്ചു. ഈ നായകള്‍ ബിജെപിയോട് എന്തു ദ്രോഹമാണ് ചെയ്തതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ വച്ചാണ് രാഹുല്‍ ഗാന്ധി നായയ്ക്കു ബിസ്‌കറ്റ് നല്‍കിയത്. ഈ ബിസ്‌കറ്റ് നായ കഴിക്കാത്തതിനെ തുടര്‍ന്ന് തൊട്ടടുത്തു നിന്നിരുന്നയാള്‍ക്ക് നല്‍കിയതാണ് വിവാദമായത്. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ വിഡിയോ രാഷ്ട്രീയ ആയുധമാക്കിയ ബിജെപി നേതാക്കള്‍, സ്വന്തം പാര്‍ട്ടിയിലെ ആളുകളെ രാഹുല്‍ ഗാന്ധി ഇത്തരത്തിലാണ് കാണുന്നത് എന്ന് വിമര്‍ശനമുയര്‍ത്തി.

ഇതിനിടെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ 'രാഹുല്‍ ഗാന്ധിയല്ല, കുടുംബം മുഴുവന്‍ വിചാരിച്ചിട്ടും ഈ ബിസ്‌കറ്റ് എന്നെക്കൊണ്ട് തീറ്റിക്കാനായില്ല' എന്ന് എഴുതിയതും ചര്‍ച്ചയായി. ഇതോടെയാണ് രാഹുല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Other News in this category



4malayalees Recommends