ജോലി തേടിയെത്തിയ യുവതിയെ ഒരാഴ്ചയോളം ബലാത്സംഗം ചെയ്തു, ചൂട് പരിപ്പുകറി ഒഴിച്ച് പൊള്ളിച്ചു ; സുഹൃത്ത് പിടിയില്‍

ജോലി തേടിയെത്തിയ യുവതിയെ ഒരാഴ്ചയോളം ബലാത്സംഗം ചെയ്തു, ചൂട് പരിപ്പുകറി ഒഴിച്ച് പൊള്ളിച്ചു ; സുഹൃത്ത് പിടിയില്‍
യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം ,പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച് പൊള്ളിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

തെക്കന്‍ഡല്‍ഹിയിലെ നെബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലെ വാടക വീട്ടിലാണ് യുവതി ഒരു മാസത്തോളമായി പരസിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു സ്ത്രീയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതായി പൊലീസ് സ്റ്റേഷനില്‍ ആരോ ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തി എയിംസില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ യുവതിയുടെ ശരീരത്തില്‍ 20 ഓളം മുറിവുകളുണ്ടായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends