പോക്‌സോ കേസില്‍ ഭര്‍ത്താവിനെ കുടുക്കിയ ഭാര്യക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ പരാതിയാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയത്. കള്ള കേസ് നല്‍കിയതിന് യുവതിക്ക് അഞ്ച് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയുമാണ് പോക്‌സോ കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ, നിരപരാധിയായ യുവാവിന്റെ ആറ് വര്‍ഷം നിയമ പോരാട്ടമാണ് വിജയിച്ചത്. ചെന്നൈയിലാണ് കേസിന് ആസ്പദമായ സംഭവം.
വ്യാജ വൈദ്യ പരിശോധന റിപ്പോര്‍ട്ടും സ്‌കാനിംഗ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചാണ് യുവതി ഭര്‍ത്താവിനെ കുടുക്കിയത്. നേരത്തെ യുവതി ജോലി ചെയ്തിരുന്ന ലാബില്‍ നിന്നാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയത്. മകളെ കരുവാക്കി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനാണ് ഇത്തരമൊരു വ്യാജ പോക്‌സോ കേസ് യുവതി സൃഷ്ടിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായി മാറിയത്. കൂടാതെ, ലാബ് സെന്ററിലെ ജീവനക്കാരന്‍ മൊഴിമാറ്റിയതും പോക്‌സോ കോടതി നിരീക്ഷിച്ചു.