മദ്രസ പൊളിച്ചതിന് പിന്നാലെ സംഘര്‍ഷം; ഉത്തരാഖണ്ഡില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, കര്‍ഫ്യൂ പ്രഖ്യാപിച്ചു

മദ്രസ പൊളിച്ചതിന് പിന്നാലെ സംഘര്‍ഷം; ഉത്തരാഖണ്ഡില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നൂറിലേറെ പേര്‍ക്ക് പരിക്ക്. നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ഹല്‍ദ്വാനിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ പൂട്ടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. അക്രമികളെ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് നിര്‍മ്മിച്ചെന്നാരോപിച്ച് മദ്രസയും ഭൂഗര്‍ഭ പള്ളിയും മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തകര്‍ത്തത്. ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിര്‍മിച്ചതെന്ന് അധികൃതര്‍ പറയുന്നു. മദ്രസ പൊളിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും പൊലീസിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും, ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും, സ്‌കൂളുകള്‍ അടച്ചിട്ടതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ആളുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായും പ്രതിരോധിക്കാന്‍ പൊലീസ് തിരിച്ച് വെടിവച്ചെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വെടിവയ്പ്പില്‍ മൂന്നോ നാലോ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന്‍ കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആള്‍ക്കൂട്ടമെന്നും അതിനെ പൊലീസ് പ്രതിരോധിക്കുകയായിരുന്നു എന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു.

Other News in this category



4malayalees Recommends