നിയമം ലംഘിച്ചത് 350 തവണ, പിഴയടക്കേണ്ടത് 3.2 ലക്ഷം രൂപ ; സ്‌കൂട്ടര്‍ എടുത്തോളൂവെന്ന് ഉടമ

നിയമം ലംഘിച്ചത് 350 തവണ, പിഴയടക്കേണ്ടത് 3.2 ലക്ഷം രൂപ ; സ്‌കൂട്ടര്‍ എടുത്തോളൂവെന്ന് ഉടമ
350 തവണ ഗതാഗത നിയമങ്ങള്‍ ലംഘിച്ച സ്‌കൂട്ടര്‍ ഉടമയ്ക്ക് ആകെ പിഴ 3.2 ലക്ഷം രൂപ. ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്. ബംഗളൂരു സുധമാനഗര്‍ സ്വദേശിയായ വെങ്കട്ടരാമനാണ് വന്‍ തുക പിഴ കിട്ടിയത്.

തനിക്ക് ഇത്രയും വലിയ പിഴ അടക്കാനാകില്ലെന്നും സ്‌കൂട്ടര്‍ കൊണ്ടുപോയ്‌ക്കോളാനുമാണ് ഇയാള്‍ പറയുന്നത്. സ്‌കൂട്ടറഇന്റെ ഇപ്പോഴത്തെ വില മുപ്പതിനായിരം രൂപയാണ്.

എല്ലാ ദിവസവും ഇയാളുടെ സ്‌കൂട്ടര്‍ നിയമ ലംഘനം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, മൊബൈല്‍ ഉപയോഗം , വണ്‍വേ തെറ്റിക്കല്‍ എന്നീ ലംഘനങ്ങളാണ് നടത്തിയത്. നിരന്തരം പിഴ വന്നിട്ടും ഇയാള്‍ അടക്കാന്‍തയ്യാറായിരുന്നില്ല. പിഴ തുക ലക്ഷങ്ങള്‍ പിന്നിട്ടതോടെയാണ് പൊലീസ് വീട്ടിലെത്തിയത്. തവണകളായി പിഴ അടച്ചുതീര്‍ക്കാനുള്ള അവസരം ഇയാള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends