ശിവസേന ഉദ്ദവ് വിഭാഗം നേതാവും മുന്കോര്പറേറ്ററുമായ അഭിഷേക് ഗോസാല്ക്കറെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ മോറിസ് നെറോണ വെടിയുതിര്ക്കുന്നതെങ്ങനെയെന്ന് യൂട്യൂബില്‍ നോക്കിയും സുരക്ഷാ ഗാര്ഡിനോടു ചോദിച്ചുമാണ് പഠിച്ചത്.
തോക്കുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന വീഡിയോകളാണ് കുറച്ചു കാലമായി കണ്ടിരുന്നത്. ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു മനസിലാക്കി
തന്റെ ഭാര്യയോട് അഭിഷേകിനെ തരം കിട്ടിയാല്‍ വധിക്കുമെന്നും പറഞ്ഞിരുന്നു. ഇതുവരെ 50 പേരുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗ കേസില്‍ കുടുക്കിയതിന് പിന്നില്‍ അഭിഷേകാണെന്ന് മോറിസ് ഉറച്ചു വിശ്വസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.