മറ്റൊരു യുവാവിനൊപ്പം ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീല്‍ ; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

മറ്റൊരു യുവാവിനൊപ്പം ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീല്‍ ; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്തതില്‍ മനംനൊന്ത് 33 കാരന്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ചാമരാജനഗര് ജില്ലയിലെ പിജി പാല്യയിലെ കുമാര്‍ എന്ന യുവാവാണ് മരിച്ചത്.

ഹനൂരിലെ മരത്തില്‍ കെട്ടിത്തൂങ്ങി വ്യാഴാഴ്ചയാണ് കുമാര്‍ ജീവനൊടുക്കിയത്. ദിവസക്കൂലിക്ക് പല ജോലികളും ചെയ്യുന്ന കുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായി. രണ്ടു പെണ്‍മക്കളുമുണ്ട്. ഭാര്യ രൂപ സമൂഹ മാധ്യമങ്ങളില്‍ സദാസമയം മുഴുകിഇരിക്കുന്നതും നിരന്തരം റീല്‍സ് എടുക്കുന്നതും കുമാറിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതേ ചൊല്ലിയും കുമാറിന്റെ മദ്യപാനത്തെ ചൊല്ലിയും ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ കുമാറിനോട് പിണങ്ങി രൂപ തന്റെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രൂപ മറ്റൊരു യുവാവുമൊന്നിച്ച് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് കുമാര്‍ കാണാനിടയായി. ഇതേ ചൊല്ലി ഫോണില്‍ ഇരുവരും കടുത്ത വാഗ്വാദം നടന്നു. പിന്നാലെയാണ് കുമാര്‍ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

Other News in this category



4malayalees Recommends