താല്‍ക്കാലികമായി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം ,കോണ്‍ഗ്രസിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്

താല്‍ക്കാലികമായി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം ,കോണ്‍ഗ്രസിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോണ്‍ഗ്രസിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്. അഞ്ചു വര്‍ഷത്തിനു മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങള്‍ കോണ്‍ഗ്രസിനായി മാത്രം ഭേദഗതി ചെയ്യാന്‍ സാധിക്കില്ല.

താല്‍ക്കാലികമായി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച മതിയാകൂവെന്നും കൃത്യമായ സാമ്പത്തിക വിവരങ്ങളുടെ കണക്കുകള്‍ നല്‍കില്ലെന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരുന്നു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളിലുള്ള പണം ഉപയോഗിക്കാം. അതിനര്‍ഥം 115 കോടി മരവിപ്പിച്ചുവെന്നാണ്. കറന്റ് അക്കൗണ്ടുകളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ തുകയാണിതെന്നും അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends