എതിര്‍ക്കുന്നത് ഹിന്ദു ദേവതയുടെ പേരിട്ടതില്‍', അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്ന ഹര്‍ജിയില്‍ വിശദീകരണം

എതിര്‍ക്കുന്നത് ഹിന്ദു ദേവതയുടെ പേരിട്ടതില്‍', അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്ന ഹര്‍ജിയില്‍ വിശദീകരണം
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിഎച്ച് പി ഹര്‍ജി വിവാദമായതിന് പിന്നാലെ വിശദീകരണം. സിംഹത്തിന് ഹിന്ദു ദേവതയുടെ പേരിട്ടതിലാണ് എതിര്‍പ്പെന്നും പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് കോടതിയിലെത്തിയതെന്നുമാണ് വിഎച്ച്പി പ്രവര്‍ത്തകനായ പരാതിക്കാരന്റെ വിശദീകരണം.'ശ്രുതി'എന്ന പേരാണ് ബംഗാളിലെത്തിച്ച മറ്റൊരു പെണ്‍ സിംഹത്തിന് ഇട്ടത്. ഇതു പോലൊരു പേര് നല്കിയാല്‍ എതിര്‍പ്പില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. അതേ സമയം, ബിജെപി വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തി.

ഫെബ്രുവരി 16 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി.വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും.

അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാര്‍ക്കിലെ മൃഗങ്ങളെ പേരുകള്‍ മാറ്റാറില്ലെന്നാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാര്‍ക്കിനേയും എതിര്‍ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദീകരിക്കുന്നത്.

Other News in this category



4malayalees Recommends