ബംഗളുരുവിലെ കെ ആര്‍ പുരത്ത് വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച പ്രതി പിടിയില്‍. എഴുപത് വയസ്സുകാരിയായ സുശീലമ്മയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് ഇവരുടെ അയല്‍വാസിയായ ദിനേഷ് സുശീലമ്മയെ കൊലപ്പെടുത്തിയത്.
ബംഗളുരു നഗരത്തിലെ കെ ആര്‍ പുരത്തെ നിസര്‍ഗ ലേ ഔട്ടില്‍ ആളൊഴിഞ്ഞ വീടിന് സമീപത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ ഈ സ്ഥലം പരിശോധിച്ചത്. വീടിന് പിന്‍വശത്ത് വച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ തുറന്ന് നോക്കിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒരു വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിച്ചിരിക്കുന്നു.
ഉടന്‍ തന്നെ സമീപത്തെ സുശീലമ്മ എന്ന എഴുപതുകാരിയുടെ മൃതദേഹമാണിതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. രണ്ട് ദിവസമായി വൃദ്ധയെ കാണാനില്ലായിരുന്നു. വൃദ്ധയെ ഏറ്റവുമവസാനം കണ്ടത് ദിനേഷ് എന്ന അയല്‍ക്കാരനൊപ്പമാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിനേഷ് വൃദ്ധയുടെ മൃതദേഹം വച്ച പ്ലാസ്റ്റിക് വീപ്പ എടുത്ത് കൊണ്ടുവരുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൊലപാതകം പുറത്തായത്. കടക്കെണിയില്‍ പൊറുതിമുട്ടിയ ദിനേഷ് അമ്പലത്തിലേക്കെന്ന് പറഞ്ഞ് സുശീലമ്മയെ വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിലെയും ചെവിയിലെയും കയ്യിലെയും ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സ്വര്‍ണക്കടയില്‍ കൊണ്ടുപോയി പണയം വയ്ക്കാന്‍ നോക്കിയപ്പോഴാണ് വൃദ്ധയുടെ കമ്മലുകളൊഴികെ ബാക്കിയെല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ തിരികെ വീട്ടിലെത്തി വൃദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുവച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണമല്ലാതെ മറ്റെന്തെങ്കിലും കാരണം കൊലയ്ക്ക് പിന്നിലുണ്ടോ