പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരില്‍ ഫെബ്രുവരി 13ന് ആണ് സംഭവം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന ദളിത് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് ഇരയുടെ മൊഴി. ഇത് കൂടാതെ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.

പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. പോക്‌സോ വകുപ്പ് പ്രകാരം ഇരുപ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.


Other News in this category



4malayalees Recommends