ആഡംബരത്തിന്റെ അവസാനം... ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീവെഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കം

ആഡംബരത്തിന്റെ അവസാനം... ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീവെഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീവെഡിങ് ആഘോഷങ്ങള്‍ക്ക് ഗുജറാത്തിലെ ജാംനഗറില്‍ തുടക്കമായി. ജൂലൈയില്‍ നടക്കുന്ന ആഡംബര വിവാഹത്തിന് മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ നീളുന്ന ചടങ്ങളില്‍ ലോകത്തിലെ മുന്‍നിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തി.

ജാംനഗര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ വന്‍ സുരക്ഷാ സജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കും ചാര്‍ട്ടര്‍ ജെറ്റുകള്‍ ഉള്‍പ്പടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിനായി ഒമ്പത് പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്. ആഘോഷ വിരുന്നില്‍ അതിഥികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,500ല്‍ അധികം വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാറ്ററിംഗ് മാത്രമായി ഏകദേശം 20 മില്യണ്‍ ഡോളറാണ് ചിലവിട്ടതെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഘോഷത്തിനെത്തുന്ന എല്ലാ അതിഥികള്‍ക്കുമായി ഹെയര്‍സ്‌റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ടിസ്റ്റ് എന്നിവരെയും സജ്ജരാക്കിയിട്ടുണ്ട്. അംബാനി കുടുംബത്തിനായി വസ്ത്രമൊരുക്കുന്നത് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ്.

എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വിരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റാണ് വധു. 2024 ജൂലൈ 10, 11, 12 തീയതികളില്‍ ആയിരിക്കും അനന്ത് അംബാനി രാധിക മര്‍ച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ, കരണ്‍ ജോഹര്‍, കത്രീന കൈഫ്, ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, മകന്‍ ആര്യന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മറ്റു മേഖലയില്‍ ഉള്ളവരും പങ്കെടുത്തിരുന്നു.



Other News in this category



4malayalees Recommends