മഹാരാഷ്ട്രയില്‍ മഹാ വികാസ് സഖ്യം തുടരും; 20 സീറ്റുകളില്‍ ശിവസേന; കോണ്‍ഗ്രസ് 18 സീറ്റുകളില്‍, 10 സീറ്റുകളില്‍ ശരത് പവാര്‍ പാര്‍ട്ടി

മഹാരാഷ്ട്രയില്‍ മഹാ വികാസ് സഖ്യം തുടരും; 20 സീറ്റുകളില്‍ ശിവസേന; കോണ്‍ഗ്രസ് 18 സീറ്റുകളില്‍, 10 സീറ്റുകളില്‍ ശരത് പവാര്‍ പാര്‍ട്ടി
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ച് പ്രതിപക്ഷമായ മഹാ വികാസ് സഖ്യം. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭ സീറ്റുകളാണുള്ളത്.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 20 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന 10 സീറ്റുകളില്‍ ശരത്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിക്കാണ് നല്‍കിയിരിക്കുന്നത്. നേരത്തേ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട പ്രാദേശിക പാര്‍ട്ടിയായ വാന്‍ജിത് ബഹുജന്‍ അഗാഡിക്ക് (വി.ബി.എ)ശിവസേന രണ്ട് സീറ്റ് നല്‍കും. സ്വതന്ത്രസ്ഥാനാര്‍ഥിയായ രാജു ഷെട്ടിക്ക് എന്‍.സി.പി പിന്തുണ നല്‍കുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

2019ല്‍ ബിജെപിയുമായി ചേര്‍ന്ന് 23ല്‍ സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ 18 സീറ്റുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചു. 19 മണ്ഡലങ്ങളില്‍ മത്സരിച്ച ശരത്പവാറിന്റെ എന്‍സിപിക്ക് നാലു സീറ്റുകളാണ് ലഭിച്ചത്. 25 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ചുവെങ്കിലും ഒരെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.

Other News in this category



4malayalees Recommends