ലിവ് ഇന്‍ പങ്കാളിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; 33 കാരന് ജീവപര്യന്തം തടവ്

ലിവ് ഇന്‍ പങ്കാളിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; 33 കാരന് ജീവപര്യന്തം തടവ്
കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് 33 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ മകള്‍ ഇയാള്‍ക്കൊപ്പം താമസിച്ച കാലത്താണ് നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഝലവാറിലുള്ള പോക്‌സോ കോടതിയാണ് പ്രതാപ് സിങ് സോന്ദ്യ എന്നയാള്‍ക്ക് ജീവപര്യന്തം ശിക്ഷയും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. ഡിസംബര്‍ 12ന് ദുഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അമ്മയ്‌ക്കൊപ്പം പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ താമസമാക്കിയപ്പോള്‍ 5 വയസ്സായിരുന്നു. 5 വര്‍ഷത്തിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുട്ടി ഇയാള്‍ക്കൊപ്പം താമസം തുടര്‍ന്നു. പിന്നീട് ഇയാള്‍ കുട്ടിയെ നിരന്തരം ബലാത്സം?ഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. അമ്മയുടെ അമ്മയാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നല്‍കിയതും. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതാപ് സിങിനെ കസ്റ്റഡിയിലെടുത്തു. 2022 ഡിസംബര്‍ മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category



4malayalees Recommends