സിഎഎയില്‍ രാജ്യമൊട്ടാകെ പ്രതിഷേധം; തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് വിജയ്

സിഎഎയില്‍ രാജ്യമൊട്ടാകെ പ്രതിഷേധം; തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് വിജയ്
പൗരത്വ നിയമ ഭേദഗതിയില്‍ രാജയമൊട്ടാകെ പ്രതിഷേധമിരമ്പുന്നു. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. അസമില്‍ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി.

നിയമം അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് പ്രതികരിച്ചു. വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തില്‍ നടത്തിയത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നത്. തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു.

അസമില്‍ പ്രതിഷേധം ശക്തമാണ്. ഭേദഗതിക്കെതിരെ ഹര്‍ത്താല്‍ ആരഭിച്ചിട്ടുണ്ട്. പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്‌ലാഗ് മാര്‍ച്ച് നടത്തും.

സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നിലപാടിന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. നോയിഡയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.

Other News in this category



4malayalees Recommends