ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ 25 കാരിയുടെ നഗ്ന മൃതദേഹം പഴകിയ നിലയില്‍ ; പീഡിപ്പിക്കപ്പെട്ടതായി സംശയം

ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ 25 കാരിയുടെ നഗ്ന മൃതദേഹം പഴകിയ നിലയില്‍ ; പീഡിപ്പിക്കപ്പെട്ടതായി സംശയം
ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവിയുടെ മൃതദേഹമാണ് ചന്ദാപുരയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസു തോന്നിക്കുന്ന യുവതിയുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല. കൊലപ്പെടും മുമ്പ് യുവതി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്‌ളാറ്റ്. ഇവര്‍ താഴെയാണ് താമസം. ബാക്കി ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. വാടകക്കാരില്‍ നിന്ന് വീട്ടുടമ രേഖകളൊന്നും വാങ്ങിയിട്ടില്ല. വാടകക്കാരെ നിര്‍ദ്ദേശിച്ച ആളെയും യുവതിയുടെ അച്ഛനെന്ന് പരിചയപ്പെടുത്തിയ ആളേയും കാണാതായതില്‍ ദുരൂഹതയുണ്ട്. ഇരുവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 10ന് സംഗേത് ഗുപ്ത ഫ്‌ളാറ്റില്‍ പോയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു, അകത്തു കയറാതെ മടങ്ങി. അടുത്ത ദിവസം ദുര്‍ഗന്ധം വന്നതോടെ ഫ്‌ളാറ്റില്‍ നോക്കിയപ്പോള്‍ അതേ കിടപ്പില്‍ സ്ത്രീ കിടക്കുകയായിരുന്നു. തുടര്‍ന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അഴുകിയ മൃതദേഹഹം കണ്ടതും പൊലീസിനെ അറിയിച്ചതും. മൃതദേഹം പുഴുവരിക്കാന്‍ തുടങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റര്‍ ലേ ഔട്ടിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധത്തെ തുടര്‍ന്ന് വീട്ടുടമ ഫ്‌ളാറ്റില്‍ കയറി നോക്കുകയും പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവോ പോറലോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം , തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends