സാമ്പാറിനെ ചൊല്ലി ജീവനക്കാരുമായി തര്‍ക്കം, അച്ഛനും മകനും ചേര്‍ന്ന് റസ്റ്റോറന്റ് മാനേജറെ അടിച്ചുകൊലപ്പെടുത്തി
സാമ്പാറിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ ആയ ആനന്ദഭവന്‍ റസ്റ്റോറന്റിലെ മാനേജറെയാണ് അച്ഛനും മകനും ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തിയത്. റസ്റ്റോറന്റ് മാനേജര്‍ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂര്‍ സ്വദേശികളായ ശങ്കര്‍, അരുണ്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ് ശങ്കറും മകന്‍ അരുണും റസ്റ്റോറന്റിലെത്തി പാര്‍സലിന് ഓര്‍ഡര്‍ നല്‍കിയത്. അധികമായി സാമ്പാര്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. പിന്നാലെ അച്ഛനും മകനും ജീവനക്കാനെ തല്ലിച്ചതച്ചു. ഇത് തടയാനെത്തിയതാണ് അരുണ്‍. ഇയാളും മര്‍ദ്ദനത്തിന് ഇരയായി. പിന്നാലെ അരുണ്‍ ബോധരഹിതനാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.