ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ മാലദ്വീപ് ടൂറിസം തകിടംമറിഞ്ഞു. ടൂറിസം മേഖലയില്‍ വലിയ ഇടിവുണ്ടായി. ഇന്ത്യാ വിരുദ്ധ നയമാണ് മാലദ്വീപിന് തിരിച്ചടിയായത്.
2023 ല്‍ ഇന്ത്യ ആയിരുന്നു മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായത്. നിലവില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ഇന്ത്യക്കാരുടെ സന്ദര്‍ശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവില്‍ 33 ശതമാനം ഇടിവുണ്ടായി.
മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2023 ല്‍ 17 ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിച്ചു. ഇതില്‍ 2.1 ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. റഷ്യയും ചൈനയുമാണ് പിന്നില്‍.
2022ല്‍ 2.4 ലക്ഷം ഇന്ത്യക്കാര്‍ മാലദ്വീപ് സന്ദര്‍ശിച്ചു. എന്നാല്‍ ഇന്ത്യ വിരുദ്ധ നിലപാട് പുറത്തുവന്നതോടെ ഇന്ത്യന്‍ സന്ദര്‍ശകര്‍ മാലദ്വീപിനൈ കൈവിടുകയായിരുന്നു. ഇന്ത്യയേയും പ്രധാനമന്ത്രി മോദിയേയും അധിക്ഷേപിച്ച് മൂന്നു മന്ത്രിസഭാ അംഗങ്ങള്‍ രംഗത്തുവന്നതാണ് വിവാദമായത്. പിന്നീട് മാപ്പു പറഞ്ഞെങ്കിലും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.